ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ആറാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്ത് ജില്ലകളിലായി 10 ജില്ലകളിലായി 57 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 676 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ജനവിധി തേടും. രാവിലെ എട്ടരയോടെ തന്നെ ഗോരഖ്പൂർ മണ്ഡലത്തിലെത്തി യോഗി ആദിഥ്യനാഥ് വോട്ട് രേഖപ്പെടുത്തി. 18 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2004ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഗുന്നൗറിൽ മത്സരിച്ചതാണ് അവസാനത്തെ സംഭവം. അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗൺസിലിലൂടെ ആ സ്ഥാനത്തെത്തിയവരാണ്. യോഗി ആദിത്യനാഥിന് പുറമെ ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാർ ലല്ലു എന്നിവരും ഇന്ന് ജനവിധി തേുന്നു.
എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം എന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ സമ്മതിദായകർ വോട്ട് രേഖപ്പെടുത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.