ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പേമെന്റ് സംവിധാനമായ യു പി ഐ ഇനി യു എ എയിലും ഉപയോഗിക്കാം. നിയോ പേ ടെർമിനലുകളുള്ള വ്യാപാരികളും, കടകളുമാണ് ഇപ്പോൾ യു പി ഐ അധിഷ്ഠിത പേയ്മെന്റ് സ്വീകരിക്കുന്നത്. ഇതിന് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളോട് ബന്ധിപ്പിച്ച യു പി ഐ വേണമെന്ന് നിബന്ധനയുണ്ട്. യു എ എയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്ക് സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ സൗകര്യം നൽകുന്ന ഒരു തീരുമാനമാണിത്. രാജ്യാന്തര തലത്തിൽ കൂടി യു പി ഐ സ്വീകാര്യമാകുന്നതിനുള്ള നടപടികൾക്ക് ഇത് ആക്കം കൂട്ടും. ഇപ്പോൾ യു പി ഐ നേപ്പാളിലും, ഭൂട്ടാനിലും ലഭ്യമാണ്. സിംഗപ്പൂരിൽ ഇത് ലഭ്യമാക്കാനുള്ള നടപടികൾ നടന്ന് വരികയാണ്.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ലളിതമാക്കുന്നതിനായി കൂടുതൽ രാജ്യങ്ങൾ ഇത്തരം സംവിധാനങ്ങളിലേക്ക് ഭാവിയിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നു. യു എ ഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇത് വളരെ പ്രയോജനപ്പെടും. യു എ എ യിൽ ബാങ്ക് അക്കൗണ്ട് പോലുമില്ലാത്തവർക്ക് യു പി ഐ സൗകര്യം ഉപയോഗിച്ചു പണമിടപാടുകൾ നടത്താമെന്നുള്ളത് സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകും.