പാലക്കാട്: യൂറിയ കലര്‍ന്ന 12,700 ലീറ്റര്‍ പാല് പാലക്കാട് മീനാക്ഷിപുരത്തുനിന്ന് പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലാണ് മായം കണ്ടെത്തിയത്. ഇതേത്തുടർന്ന് ക്ഷീര വികസന വകുപ്പ് പാൽ കൊണ്ടുവന്ന ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.