ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് ഓട്സ്. ഓട്‌സിൽ പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്ത് സംരക്ഷിക്കുന്നു. ഓട്‌സിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വരണ്ടതും ചൊറിച്ചിൽ മൂലവും ഉണ്ടാകുന്ന ചർമ്മത്തെ അകറ്റി നിർത്തുന്നു. മുഖത്തെ ചുളിവുകൾ മാറ്റാൻ ഓട്സ് പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ
ഒന്ന്
ഒരു ചെറിയ കഷണം പപ്പായ, രണ്ട് ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത്, കുറച്ച് വെള്ളം, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് പായ്ക്ക് ഉണ്ടാക്കുക. ഇത് മുഖത്ത് 15 മിനിറ്റ് പുരട്ടിയ ശേഷം കഴുകി കളയുക. പാടുകൾ ഒഴിവാക്കാനും ചർമ്മത്തിന് മികച്ച തിളക്കം നൽകാനുമെല്ലാം ഈ ഫേസ്പാക്ക് ഉപയോഗിക്കാം.
രണ്ട്
ഒരു ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. എല്ലാ തരം ചർമ്മക്കാർക്കും പരീക്ഷിക്കാവുന്ന പാക്കാണിത്.
മൂന്ന്
2 ടേബിൾസ്പൂൺ ഓട്സ്, 3 ടേബിൾസ്പൂൺ പാൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചർമ്മത്തെ ഇരുണ്ട നിറവും സൺ ടാന്നുകളും നീക്കം ചെയ്യുന്നതിനുള്ള മികച്ച പാക്കാണിത്.