ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ സ്കൂളുകളും കോളജുകളും നാളെ (ഫെബ്രുവരി 7) മുതൽ വീണ്ടും തുറക്കും. 9 മുതൽ 12 വരെ ക്ലാസുകൾ നാളെ പുനഃരാരംഭിക്കും. കുട്ടികൾ സാമൂഹിക അകലവും മാസ്കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
അതേസമയം ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്ത് ബോർഡ് പരീക്ഷകൾക്ക് മുമ്പ് പ്രീ-ബോർഡ് പരീക്ഷകൾ നടത്തും. എല്ലാ സ്കൂളുകൾക്കും പ്രീ-ബോർഡ് പരീക്ഷകൾ നിർബന്ധമാക്കി യുപിഎംഎസ്പി ഉത്തരവ് പുറപ്പെടുവിച്ചു. 2022 ലെ യുപിഎംഎസ്പി 10, 12 ബോർഡ് പരീക്ഷകൾക്ക് 51 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്താം ക്ലാസിലേക്ക് മൊത്തം 51.74 ലക്ഷം (51,74,583) വിദ്യാർത്ഥികൾ അപേക്ഷിച്ചു. 12 ബോർഡ് പരീക്ഷകൾ, പത്താം ക്ലാസിൽ 27.83 ലക്ഷം (27,83,742) കുട്ടികളും 12 ക്ലാസിലേക്ക് 23.91 ലക്ഷം (23,91,841) കുട്ടികളും അപേക്ഷിച്ചത്തായി ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്തിന്റെ (യുപിഎംഎസ്പി) കണക്കുകൾ പറയുന്നു.
കൂടാതെ 58.70 ലക്ഷം (58,70,938) വിദ്യാർത്ഥികൾ 9, 11 ക്ലാസ് പരീക്ഷകൾക്ക് അപേക്ഷിച്ചു, 31.92 ലക്ഷം (31,92,815) വിദ്യാർത്ഥികൾ 9 ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു, 11-ാം ക്ലാസ് പരീക്ഷയ്ക്ക് 26.78 ലക്ഷം (26,78,123) വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.2022 ലെ പത്താം ക്ലാസ്, 12 ക്ലാസ് യുപി ബോർഡ് പരീക്ഷകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും. തിയറി പരീക്ഷകൾ മാർച്ച് നാലാം വാരത്തിലും യുപി ബോർഡ് പ്രാക്ടിക്കൽ ഫെബ്രുവരി മൂന്നാം വാരത്തിലും ആരംഭിക്കുമെന്നും യുപിഎംഎസ്പി പ്രസ്താവനയിൽ അറിയിച്ചു.