തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് സതീശന് കുറ്റപ്പെടുത്തി. 2017 ന് ശേഷം ഇതുവരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഇതിന് എന്താണ് സർക്കാരിന് തടസം. ഡേ കെയർ സംവിധാനം വേണമെന്നും സതീശന് പറഞ്ഞു. ദയാബായിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കണം. യുഡിഎഫ് ഈ വിഷയം ചര്‍ച്ച ചെയ്ത് പിന്തുണ കൊടുക്കുമെന്നും സതീശന് വ്യക്തമാക്കി.