കൊച്ചി: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ‘മിത്തിനെ മുത്താക്കാന്‍’ എന്തിനാണ് ലക്ഷങ്ങള്‍ എന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നും വി മുരളീധരന് ഫെയ്സ്ബുക്കില്‍ ചോദിച്ചു.
‘സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി”മിത്തിനെ മുത്താക്കാന്‍ ‘ എന്തിന് ലക്ഷങ്ങള്‍ ഷംസീറേ? ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം, ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയാല്‍ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവില്‍ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.’ മുരളീധരന് പോസ്റ്റില്‍ കുറിച്ചു.