തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ബിജെപി കറുത്ത കുതിരയായി മാറിയാലും അത്ഭുതപ്പെടേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ വാളുമായി വി.എച്.പി വനിതാ വിഭാഗം പ്രകടനം പെണ്‍കുട്ടികൾക്ക് പോലീസ് സുരക്ഷ നൽകുന്നില്ല .ഇതിൽ പ്രകടനം നടത്തിയവരെ അല്ല, സർക്കാരിനെയാണ് കുറ്റപ്പെടുത്താൻ കഴിയുക. അതിജീവിതയ്ക്ക് പോലും നീതി തേടി മുഖ്യമന്ത്രിയെ നേരിട്ടു കാണേണ്ട സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.