തിരുവനന്തപുരം: സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യകതമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടു.സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരൻ്റെ നിലപാട്.ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.