തിരുവനന്തപുരം: പണിമുടക്കിലെ ഒറ്റപ്പെട്ട അതിക്രമങ്ങളെ പര്‍വതീകരിക്കരുതെന്ന് തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി. ‘തൊഴിലാളികളുടെ അത്യുജ്വലമായ സമരത്തെ മനസ്സിലാക്കാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്നതിൽ കാര്യമില്ല. പണിമുടക്കിൽ കാര്യമായ അക്രമങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല’- മന്ത്രി പറഞ്ഞു.