• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അധ്യാപക തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ; 1 മുതൽ 12ാം ക്ലാസ് വരെ ആകെ കുട്ടികൾ 46,61,138

by Web Desk 06 - News Kerala 24
February 5, 2023 : 2:16 pm
0
A A
0
എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ തസ്തിക നിർണയ നടപടികൾ പൂർത്തിയായിട്ടുണ്ട്.

2022 – 23 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിന കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതൽ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരിൽ ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയന വർഷം ഉണ്ടായിരുന്ന കുട്ടികൾക്ക് പുറമേ പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി വന്നുചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.

ഇത്തരത്തിൽ പുതുതായി പ്രവേശനം നേടിയവരിൽ ഏകദേശം 24% കുട്ടികൾ അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിൽ നിന്ന് വന്നവരും ശേഷിക്കുന്ന 76% കുട്ടികൾ മറ്റിതര സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലും(32,545) തുടർന്ന് എട്ടാം ക്ലാസിലും (28,791)ആണ്.

അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ കുട്ടികളുടെ എണ്ണം കഴിഞ്ഞവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണം കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയന വർഷത്തെ ഓരോ ക്ലാസിലെയും ആകെ കുട്ടികളുടെ എണ്ണം മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ 1,4,10 ക്ലാസുകൾ ഒഴികെയും  സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ 1,4,7,10 ക്ലാസുകൾ ഒഴികെയും എല്ലാ ക്ലാസുകളിലും വർദ്ധനവാണുള്ളത്.

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് മലപ്പുറം ജില്ലയിലും (20.35%) ഏറ്റവും കുറവ് കുട്ടികളുള്ളത് പത്തനംതിട്ട ജില്ലയിലും ആണ് (2.25%). മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വർദ്ധനയാണുള്ളത്.

എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. 2022 – 23 അധ്യയന വർഷം പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8% വും 1.8% വും ആണ്. ഈ അധ്യയന വർഷത്തെ ആകെ കുട്ടികളിൽ 57% (21,83,908) പേർ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരും  43% പേർ (16,48,487)പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുമാണ്.

ഒന്നാം ഹയർസെക്കണ്ടറിയിൽ ആകെ 3,84,625 വിദ്യാർത്ഥികളും രണ്ടാം വർഷത്തിൽ 3,85,088 വിദ്യാർത്ഥികളും ആണ് പഠിക്കുന്നത്. ഹയർസെക്കൻഡറിയിൽ ആകെ  7,69,713 വിദ്യാർഥികൾ പഠിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 59,030 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ  സംസ്ഥാനത്ത് ആകെ 46,61,138 കുട്ടികൾ പഠിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

Next Post

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കുറക്കുമോ? അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചേക്കും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കേരളം കടക്കെണിയിലല്ല,വിലക്കയറ്റം നിയന്ത്രിക്കാൻ 2000കോടി, റബർ കർഷകർക്കുള്ള സബ്‌സിഡി 600കോടി

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കുറക്കുമോ? അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചേക്കും

ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു

ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രം; ബെറ്റിങ്, ലോണ്‍ ആപ്പുകളുടെ നിരോധനം ഉടന്‍

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രം; ബെറ്റിങ്, ലോണ്‍ ആപ്പുകളുടെ നിരോധനം ഉടന്‍

കൂടത്തായി: 4 മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ല; വഴിത്തിരിവായി ഫൊറൻസിക് ഫലം

കൂടത്തായി: 4 മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ല; വഴിത്തിരിവായി ഫൊറൻസിക് ഫലം

മലപ്പുറത്ത് അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവം, തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി

മലപ്പുറത്ത് അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവം, തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In