തിരുവനന്തപുരം : തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അറിഞ്ഞുകൊണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വാദി പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ മറുപടി പറയുമെന്ന് പറഞ്ഞ പി സി ജോർജിനെ ശിവന്‍കുട്ടി പരിഹസിച്ചു. പി സി ജോർജിനെ കേൾക്കാൻ ആരെങ്കിലും തയ്യാറാകുമോയെന്നാണ് ശിവന്‍കുട്ടി ചോദിച്ചത്. തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണെന്നും ശിവൻകുട്ടി പറഞ്ഞു.