കോഴിക്കോട്: വടകരയിൽ സർവകക്ഷി യോഗം നടത്തണമെന്ന മുസ് ലിം ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സർവകക്ഷിയോഗം ഇപ്പോൾ വേണ്ടെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ വ്യക്തമാക്കി.
‘കാഫിർ’ സ്ക്രീൻഷോട്ടിലെ പ്രതിയെ പിടിച്ച ശേഷം മതി സർവകക്ഷിയോഗം. വ്യാജ പ്രചാരണത്തിനിരയായ ലീഗ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് യു.ഡി.എഫിന്റെ ബാധ്യതയാണ്. കൊടുക്കൽ വാങ്ങൽ നിലപാട് വേണ്ടെന്നും ദുൽഖിഫിൽ ചൂണ്ടിക്കാട്ടി.