വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയി കുടുങ്ങിയ വള്ളവും 41 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.30ന് മത്സ്യബന്ധനത്തിന് പോയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് എൻജിൻ നിലച്ച് കടലില്‍ കുടുങ്ങിയത്.
വൈകീട്ട് നാലോടെയാണ് അഴീക്കോട് അഴിയിൽനിന്ന് കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് വള്ളം കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് എ.എസ്.ഐ വി.എം. ഷൈബു, എസ്.സി.പി.ഒ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ റസ്ക്യൂ ഗാര്‍ഡുമാരായ അൻസാർ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി എന്നിവരെല്ലാം ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.