തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പുറത്താക്കി. കൊല്ലം നെടുമ്പന യു പി സ്കൂള്‍ അധ്യാപകനായിരുന്നു പ്രതി സന്ദീപ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ മുമ്പ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിനു തന്നെ കളങ്കമാണെന്ന് മന്ത്രി പറഞ്ഞു.