ഇടുക്കി> വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ കുത്തിയ കേസിലെ പ്രതി റിമാൻഡിൽ. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതി പാൽരാജിനെയാണ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി അച്ഛനെയും മുത്തച്ഛനേയും കുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രകോപനം ഉണ്ടാക്കിയത് പ്രതി തന്നെയെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ വച്ച് പൽരാജ് പെൺകുട്ടിയുടെ അച്ഛനെ കുത്തിയത്. പെൺകുട്ടിയുടെ അച്ഛനുൾപ്പെടെയുള്ള ബന്ധുക്കളും പ്രതിയുടെ പിതൃസഹോദരൻ പാൽരാജും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.