തിരുവനന്തപുരം: കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മണികുമാറിനോട് അവിശ്വാസം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. പുതിയ ചെയര്‍പേഴ്സണെ നിയമിക്കുന്നതിലെ വിയോജനക്കുറിപ്പിലാണ് വിഡി സതീശൻ ജസ്റ്റിസ് മണികുമാറിന്റെ പ്രവർത്തനം നീതിയുക്തവും നിഷ്പക്ഷവുമായിരിക്കുമോയെന്ന സംശയം ഉന്നയിച്ചത്.
കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസായ എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കാനുള്ള സമിതി. ഇതിൽ സ്പീക്കറും മുഖ്യമന്ത്രിയും മണികുമാറിന്റെ പേര് അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് വിയോജിക്കുകയും ചെയ്തു. നിലവിലുള്ള കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സനെ തെരഞ്ഞെടുക്കാറുള്ളൂവെന്ന് വിയോജനക്കുറിപ്പിൽ വിഡി സതീശൻ പറയുന്നു.