തിരുവനന്തപുരം: സംസ്ഥാനത്തെ വലിയൊരുവിഭാഗം ജനങ്ങളെ ഭീതിയിലാഴ്ത്തിയ വന്യജിവി ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്ന അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സംസ്ഥാനത്ത് 30 ലക്ഷം പേര് വന്യ ജീവി സംഘർഷത്തിന്‍റെ ഭീതിയിൽ കഴിയുന്നുവെന്നും ,ആളെ കൊന്നാൽ മാത്രമേ കടുവയെ പിടിക്കുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.വനം മന്ത്രി വന്യ ജീവി സംഘർഷം നിസ്സാരമായി കാണുന്നു.ഇത് വരെ എന്തെങ്കിലും പഠനം നടത്തിയോയെന്നും അദ്ദേഹം ചോദിച്ചു.വനം വകുപ്പിന് .വകുപ്പിന് ഒരു ഡാറ്റ കളക്ഷൻ പോലും ഇല്ല.ഫോറെസ്റ്റ് വാച്ചർമാർക്ക് ശമ്പളം നൽകിയിട്ടില്ല.ജനങ്ങൾ മരണ ഭീതിയിൽ കഴിയുമ്പോൾ സർക്കാരിന്‍റെ കയ്യിൽ ഒന്നുമില്ല.പല സംസ്ഥാനങ്ങളിലും ഇൻഷുറൻസ് പദ്ധതികൾ വരെ വന്നുവെന്നും സതീശന്‍ പറഞ്ഞു
637 മരണങ്ങൾ അഞ്ചുവർഷത്തിൽ വന്യജീവി ആക്രമണങ്ങളിൽ ഉണ്ടായെന്ന് വനം മന്ത്രി പറഞ്ഞു.വന്യജീവി ആക്രമണങ്ങള്‍ എങ്ങിനെ തടയാമെന്നതില്‍ ശാസ്ത്രീയപഠനം നടത്തും.വയനാട്ടിൽ നിന്ന് കടുവകളെ പറമ്പികുളത്തേക്ക് മാറ്റും.കടുവ ആന സെൻസസ് ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.കടുവ ആക്രമണത്തിന് ഇരയായതോമസിന് മാനന്തവാടി മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി സഭയില്‍ പറഞഞു.സൂപ്പർ സ്പെഷലിസ്റ്റിനെ കാണാനാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതെന്നും അവര്‍ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സണ്ണി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത്. തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.