തൃക്കാക്കര : തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വിമർശിച്ചു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്.
മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശന്‍ പരിഹസിച്ചു. യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു. ഇതിൽ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.
സർക്കാർ വിരുദ്ധ വോട്ടാണ് ട്വന്റി 20 യുടേത്.ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്നും പ്രതിപക്ഷ നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.വോട്ട് ഞങ്ങൾക്ക് ചെയ്യണം എന്ന് ട്വന്‍റി ട്വന്‍റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ശക്തികളുമായി ഒരു ചർച്ചയും ഇല്ല. അവരുമായി ഒരു സന്ധിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.