കോഴിക്കോട്> ഗവർണർ ആരിഫ് മൊഹമ്മദ്‌ഖാൻ സെനറ്റിലേക്ക് നാമനിർദേശം ചെയ്‌ത കോൺഗ്രസുകാരെ പിൻവലിക്കുമെന്ന് പറയാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർ എസ് എസുകാർക്കൊപ്പം നാമനിർദേശം ചെയ്യപ്പെട്ട കോൺഗ്രസുകാരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനും സതീശൻ മറുപടി നൽകിയില്ല.
കോൺഗ്രസ് ആരുടേയും ലിസ്‌റ്റ് കൊടുത്തിട്ടില്ലെന്ന് ആവർത്തിച്ച് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. നോമിനേറ്റ് ചെയ്‌ത് ആർ എസ് എസുകാർ യോഗ്യരാണെന്ന് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തിരുത്തിയതായും വാർത്താസമ്മേളനത്തിൽ സതീശൻ അവകാശപ്പെട്ടു. തിരുവനന്തപരത്ത് യൂത്‌കോൺഗ്രസ് വനിതാ നേതാവിശന്റ വസ്‌ത്രം കീറിയത് പുരുഷപൊലീസാണെന്നും ആവർത്തിച്ചു.
കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ വനിതാപൊലീസാണ് വസ്‌ത്രംകീറിയതെന്നുണ്ടല്ലോ എന്ന ചോദ്യത്തിന് വീക്ഷണത്തിൽ വന്നത് അറിയില്ലെന്നായിരുന്നു പ്രതികരണം. യൂത്‌കോൺഗ്രസുകാരെ അക്രമിച്ച ഡി വൈ എഫ്‌ഐ ക്കാർക്കെതിരെ കേസെടുത്തില്ലെങ്കിൽ നിയമംകയ്യിലെടുക്കും. അടിച്ചാൽ തിരിച്ചടിക്കുമെന്ന ഭീഷണിയും മുഴക്കി.