തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസും സിപിഎമ്മും ഗുണ്ടകളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രക്തസാക്ഷികളെ ഉണ്ടക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിന് വ്യക്തമായ തെളിവുണ്ട്. സോഷ്യൽ മീഡിയ വഴി അടക്കം ആക്രമണങ്ങൾക്ക് ആഹ്വാനം നടക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് പ്രതികളെ ജാമ്യത്തിൽ വിട്ടത്. മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന ഇപി ജയരാജന്‍റെ പ്രസ്താവന പൊളിഞ്ഞു. കള്ളക്കേസ് പിന്‍വലിച്ച് ഇപിയും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്നും സതീശന്‍ പറഞ്ഞു.