മലപ്പുറം: ലോകായുക്തയുടെ പല്ലും നഖവും ഊരി എടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്തരത്തിലുള്ള നിയമം പാസാകാൻ പാടില്ല. ബില്ലിനെ എതിർക്കേണ്ടത് തന്നെയാണ്. ഭേദഗതി നിയമ വിരുദ്ധവും ഭരണ ഘടന വിരുദ്ധവുമാണ്. ലോകായുക്ത ഭേദഗതി ബിൽ പ്രതിപക്ഷം എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു. എന്നാൽ മന്ത്രിസഭയിൽ എതിർത്ത സി പി ഐ നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായി ലോകായുക്തയിൽ കേസ് ഉണ്ട്. വിധി എതിരാകുമെന്ന് പേടിച്ചാണ് ലോകായുക്തയുടെ പല്ലും നഖവും ഊരാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
പാലക്കാട് കൊലപാതകത്തിലെ യഥാർഥ പ്രതികളെ കണ്ടെത്തമെന്ന് വി ഡി സതീശൻ പറഞ്ഞു. പൊലീസിനെ കയ്യും കാലും കെട്ടി ഇടരുത്.കേസ് സ്വാതന്ത്രമായി അന്വേഷിക്കാൻ പൊലീസിനെ അനുവദിക്കണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വി ഡി സതീശൻ ആരോപിച്ചു.