പത്തനംതിട്ട: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാർക്ക് അവിടെ ഒന്നും ചെയ്യാനില്ല. പലവട്ടം ചർച്ച നടന്നു മുഖ്യമന്ത്രി ദുർവാശി വിടണം. സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെയാണ് കാണുന്നത്. അവരെ അർബൻ നെക്സ്റ്റ്ലേറ്റ് എന്നും മാവോയിസ്റ്റ് എന്നും പറയുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി…മുതലപ്പൊഴി മറൈൻ ആംബുലൻസിൽ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറൈൻ ആംബുലൻസ് ആർക്ക്വസിൽ വെക്കാൻ മാത്രം കൊള്ളാം. അത് ഓടിക്കാൻ ആളുകളില്ല. ആംബുലൻസ് കൊണ്ട് ഇതുവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടിലലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ ലത്തീൻ അതിരൂപത വൈദികർ ഇന്ന് വൈകിട്ട് യോഗം ചേരും. യോഗത്തിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പങ്കെടുക്കും
ABC പദ്ധതി സംസ്ഥാനത്ത് കഴിഞ്ഞ 5 കൊല്ലമായി നടപ്പാക്കുന്നില്ല.വാക്സിൻ ഗുണനിലവാരത്തെക്കുറിച്ച് ഗൗരവ ചർച്ച വേണം.ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതി അന്വേഷണ റിപ്പോർട്ട് വരട്ടെ.തെരുവുനായ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ മന്ത്രിമാർക്ക് പുച്ഛമായിരുന്നു.ജനങ്ങളെ ബാധിക്കുന്ന നിരവധി ഗുരുതര പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചു.തെരുവുനായ്ക്കളെ പേടിച് മാതാപിതാക്കൾക്ക് കുട്ടികളെ പുറത്തിറക്കാൻ പേടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.