തിരുവനന്തപുരം: എഐ ക്യാമറ കെ ഫോൺ അഴിമതിയെ കുറിച്ച് പറഞ്ഞതിനെ, പദ്ധതിയെ വിമർശിച്ചെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പദ്ധതിയെ അല്ല അതിന് പിന്നിലെ അഴിമതിയെ ആണ് വിമർശിച്ചത്.ടെണ്ടർ എക്സസ് 50 % കൊടിയ അഴിമതിയാണ്.ബെല്ലിന് കരാർ ക1ടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത് . പണി കിട്ടിയതും ഉപകരാറുകളും എസ്ആർഐടി ക്കാണ്.ഐഎസ്പി ടെണ്ടർ കറക്ക് കമ്പനിയുടെ പുറത്ത് കിട്ടിയപ്പോൾ അത് റദ്ദാക്കി.എസ്ആർഐടിയുടെ സോഫ്ട്വെയർ ഉപയോഗിക്കുന്ന കമ്പനികൾക്ക് മാത്രമെ ഇപ്പോ ടെണ്ടറിൽ പങ്കെടുക്കാൻ കഴിയു.ജനങ്ങളെ വെല്ലുവിളിച്ചാണ് അഴിമതി നടത്തുന്നത്.50 ശതമാനം കേബിളുകൾ ലീസ് ഔട്ട് ചെയ്യാം എന്നാണ് വ്യവസ്ഥ.ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കേബിളിന് ഗുണനിലവാരം ഉണ്ടെന്ന് എങ്ങനെയാണ് മുഖ്യമന്ത്രി അളന്നത്.പൊതുമരാമത്ത് മന്ത്രി മറ്റ് മന്ത്രിമാരെ വിമർശിക്കുന്നു.ഭീഷണിപ്പെടുത്തുന്നു.മുഖ്യമന്ത്രിയെ സംരക്ഷിക്കണെമെന്ന് ആവശ്യപ്പെടുന്നു.ഇത് മറ്റ് കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.