തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന് പച്ചയ്ക്ക് വര്‍ഗീയത പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നത് മൂന്നാംകിട വര്‍ത്തമാനം. വൈദ്യര് ആദ്യം കണ്ണാടി നോക്കണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കൊവിഡ് വ്യാപനം തടയാന്‍ ലോക് ഡൗണ്‍ പരിഹാരമല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആശാസ്ത്രീയമായി ലോക് ഡൗണ്‍ നടപ്പാക്കുന്നതില്‍ പ്രതിപക്ഷത്തിന് യോജിപ്പില്ല. സര്‍ക്കാരിന്റെ അലംഭാവം കൊണ്ട് ഒമിക്രോണിനെ ജനങ്ങള്‍ നിസാരവത്കരിച്ചു. അപ്രസക്തമായ കാര്യങ്ങള്‍ പറഞ്ഞ് സമയം കളയുകയാണെന്നും വി ഡി സതീശന് പറഞ്ഞു. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങള്‍ ചോദിച്ചിട്ടില്ല. സംഘപരിവാര്‍ അജണ്ടയില്‍ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത് അവരെയാണ് കോണ്‍ഗ്രസ്സ് ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കി. കീഴ്വഴക്കം മാറ്റാനുള്ള കാരണമെന്തെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം.