തിരുവനന്തപുരം: പച്ചക്കറി വില വര്‍ധനയില്‍ ഇടപെടല്‍ നടത്താന്‍ ഹോര്‍ട്ടികോര്‍പ്‌സ്. ഓണത്തിന് മുമ്പ് 250 സ്റ്റോറുകള്‍ തുടങ്ങുമെന്ന് ചെയര്‍മാന്‍ എസ് വേണുഗോപാല്‍ അറിയിച്ചു. പച്ചക്കറി വില വര്‍ധനയില്‍ ഇടപെടല്‍ നടത്തുന്നതായും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ പറഞ്ഞു. ഫ്രാഞ്ചൈസി വ്യവസ്ഥയിലാണ് ഹോര്‍ട്ടികോര്‍പ്പ് ഗ്രാമ ശ്രീ ഹോര്‍ട്ടിസ്റ്റോറുകള്‍ ആരംഭിക്കുന്നത്.
ഗുണനിലവാരമുള്ള ഭക്ഷ്യയോഗ്യമായ നാടന്‍ ഉല്‍പ്പന്നങ്ങള്‍ പരമാവധി വിതരണം ചെയ്യുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഉത്പാദിപ്പിക്കുന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍, പൊതുമേഖലാ സ്ഥാപന ഉല്‍പ്പന്നങ്ങളും ഹോര്‍ട്ടിസ്റ്റോറുകളില്‍ ലഭ്യമാക്കും. 1000 ഗ്രാമ ശ്രീ ഹോര്‍ട്ടിസ്റ്റോറുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകള്‍ തുടങ്ങുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ് വേണുഗോപാല്‍ അറിയിച്ചു.