തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ വാഹനം കണ്ടെത്തി. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള പഞ്ചാബ് സ്വദേശി ഓംകാരിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് പോലീസ് കണ്ടെത്തിയത്. കൂടുതൽ പരിശോധനയ്ക്കായി വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് പട്ടത്തുള്ള റോയൽ ക്ലബ്ബിന് മുന്നിൽ നിന്നും വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്നും നാല് ബാഗുകളും പഴകിയ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. റോയൽ ക്ലബ്ബിൽ നിന്നും മദ്യപിച്ച ശേഷം ഇയാൾ അവിടെ ബഹളം വെച്ചുവെന്നും വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നുമാണ് വിവരം. കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ അനുകൂലിച്ചുള്ള വാചകങ്ങളാണ് കാറിൽ എഴുതിയിരിക്കുന്നത്.