തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നു. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറ്റാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മെയ് മുതല്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരിക്കുകയാണ്.
നേരത്തെ നിലവിലെ ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേയ്ക്ക് മാറ്റുന്ന നടപടിക്രമം കേരളത്തില്‍ ആരംഭിച്ചിരുന്നു. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പഴയ ലൈസന്‍സ് സ്റ്റാമാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. നിലവിലുള്ള ലൈസന്‍സ് ഉടമകള്‍ക്ക് ‘പരിവാഹന്‍ വെബ്‌സൈറ്റി’ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് തപാല്‍ ചാര്‍ജിനൊപ്പം 200 രൂപ ഫീസ് അടച്ച് ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാന്‍ സാധിക്കും.