തൃശൂര്‍: 16 കൊല്ലങ്ങള്‍ക്ക് ശേഷം വെളിച്ചപ്പാട് കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മതിലകം കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതകക്കേസിലെ അവസാനത്തെ പ്രതിയാണ് പിടിയിലായിരിക്കുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന കൂരിക്കുഴി ചിരട്ടപ്പുരക്കല്‍ കണ്ണന് എന്ന ജിത്തി(43)നെയാണ് പോലീസ് പിടികൂടിയത്. നാസിക്കിനടുത്ത് താമസിച്ച് ടയര്‍ പഞ്ചര്‍ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജിത്ത്. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.
2007 മാര്‍ച്ചിലാണ് കൊലപാതകം നടന്നത്. കോഴിപ്പറമ്പില്‍ അമ്പലത്തിലെ ഉത്സവത്തിനിടയില്‍ പ്രശ്നമുണ്ടാക്കിയ ജിത്ത് കണ്ണനെ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് ജിത്തിന്റെ കൂട്ടുകാരായ ഗുണ്ടകള്‍ മാരകായുധങ്ങളുമായി എത്തി ക്ഷേത്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അമ്പലത്തിലെ വെളിച്ചപ്പാടായ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസിലെ നാല് പ്രതികളെ പോലീസ് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തുവെങ്കിലും ജിത്ത്, ഗണപതി എന്നിവര്‍ ഒളിവില്‍ പോകുകയായിരുന്നു. ആറ് മാസം മുന്‍പ് ഗണപതി പിടിയിലായി.