തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. ഐസിയുവിലുള്ള അഫാന്റെ മൊഴി ചൊവ്വാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് അഫാൻ മജിസ്ട്രേറ്റിനു മൊഴിനൽകിയത്. എന്നാൽ അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഓർമ്മക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളൊന്നും നടത്തിയിട്ടില്ല. ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവുണ്ടായിരുന്നു.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. ഐസിയുവിലുള്ള അഫാന്റെ മൊഴി ചൊവ്വാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് അഫാൻ മജിസ്ട്രേറ്റിനു മൊഴിനൽകിയത്. എന്നാൽ അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഓർമ്മക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളൊന്നും നടത്തിയിട്ടില്ല. ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവുണ്ടായിരുന്നു.