പത്തനംതിട്ട : പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം . 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകൾ ആണ്. ഇതിൽ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷൻ പരിധിയിൽ ആണ് . തിരോധാനത്തിന് നരബലിയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
നരബലി കേസിലെ ഒന്നാം പ്രതി ഷാഫിക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു . ചിലർക്ക് പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുപോകാൻ ഷാഫി ശ്രമിച്ചതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലയിൽ സ്ത്രീകളെ കാണാതായത് സംബന്ധിച്ച പരാതികൾ വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.