• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 2, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പരീക്ഷണ ലബോറട്ടറിയില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്‍സി 26 വര്‍ഷത്തിന് ശേഷം ആദ്യമായി ആകാശം കാണുന്ന വീഡിയോ വൈറല്‍

by Web Desk 06 - News Kerala 24
June 29, 2023 : 9:33 am
0
A A
0
പരീക്ഷണ ലബോറട്ടറിയില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്‍സി 26 വര്‍ഷത്തിന് ശേഷം ആദ്യമായി ആകാശം കാണുന്ന വീഡിയോ വൈറല്‍

മനുഷ്യന്‍ സ്വന്തം വര്‍ഗ്ഗത്തിന്‍റെ രോഗപ്രതിരോധ ശേഷിക്കായും അമരത്വത്തിനായും നിരവധി പരീക്ഷണങ്ങളാണ് ലോകമെങ്ങുമുള്ള നിരവധി ലബോറട്ടറികളില്‍ നടത്തുന്നത്. ഇതിനായി ചിമ്പാന്‍സികളിലും ഗിനി പന്നികളിലും നിരന്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്നു. ഇത്തരം പരീക്ഷണങ്ങളില്‍ വിജയം കാണുന്ന മരുന്നുകളാണ് പിന്നീട് ആരോഗ്യ വിപണിയിലേക്ക് എത്തുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ക്കായി പിടികൂടി ലബോറട്ടറികളില്‍ എത്തിക്കുന്ന മൃഗങ്ങള്‍ സാധാരണയായി മരണത്തോട് കൂടി മാത്രയാണ് ലബോറട്ടറിക്ക് പുറത്തേക് വരിക.

തന്‍റെ രണ്ടാം വയസ് മുതല്‍ ലബോറട്ടറിയിലെ 5 അടി ചതുരശ്ര കൂട്ടിനുള്ളില്‍ 26 വര്‍ഷത്തോളം അടച്ചിടപ്പെട്ട വാനില എന്ന ചിമ്പാന്‍സിയെ ആദ്യമായി രക്ഷപ്പെടുത്തിയപ്പോള്‍ അവളുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍ കണ്ടവരെല്ലാവരും വൈകാരികമായി. ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലെ സേവ് ദി ചിംപ്‌സ് സങ്കേതത്തിൽ എത്തിയതിന് ശേഷമാണ് വാനില ആദ്യമായി ആകാശം കാണുന്നത്, 26 വര്‍ഷങ്ങള്‍ക്ക് ശേഷം. വാനിലയുടെ സന്തോഷം സേവ് ദി ചിംപ്‌സിന്‍റെ പ്രൈമറ്റോളജിസ്റ്റ് ഡോ ആൻഡ്രൂ ഹലോറൻ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ട വൈകാരികമായ വീഡിയോയില്‍ കാണാം.

Heart-warming moment Vanilla the chimp, 29, explodes with joy when she sees the sky for the first time after being caged her entire life. pic.twitter.com/LYbf7S1lWB

— Carlos Perez (@CarlosP95095856) June 27, 2023

തുറന്ന് വച്ച കൂടിന്‍റെ വാതില്‍ക്കല്‍ ഇരുന്ന് ആകാശത്തേക്ക് നോക്കുന്ന വാനിലയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ തന്‍റെ മുന്നിലേക്ക് എത്തിയ ആണ്‍ ചിമ്പാന്‍സിയായ ഡ്വൈറ്റിനെ ആലിംഗനം ചെയ്ത് വാനില തന്‍റെ സന്തോഷം പ്രകടിപ്പിച്ചു. അപ്പോഴും അവള്‍ ആകാശത്തേക്ക് നോക്കി അത്ഭുതം കൊണ്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് കാര്‍ലോസ് പെരെസ് ഇങ്ങനെ കുറിച്ചു, ‘ഹൃദയം കുളിർക്കുന്ന നിമിഷം വാനില ചിമ്പ്, 29, ജീവിതകാലം മുഴുവൻ കൂട്ടിലടച്ച ശേഷം ആദ്യമായി ആകാശം കാണുമ്പോൾ സന്തോഷത്താൽ പൊട്ടിത്തെറിക്കുന്നു.’ 1997-ല്‍ തന്‍റെ രണ്ടാമത്തെ വയസിലാണ് വാനിലയെ കാലിഫോർണിയയിലെ പരീക്ഷണ ലാബിലേക്ക് മാറ്റുന്നത്. അവിടെ വെറും അഞ്ച് അടി മാത്രമുള്ള ഇരുമ്പുകൂട്ടിലായിരുന്നു കഴിഞ്ഞ 26 വര്‍ഷവും അവള്‍ ജീവിച്ചത്. എന്നാല്‍ 2019 ല്‍ പ്രദേശത്ത് പടര്‍ന്ന് പിടിച്ച കാട്ടുതീ ലാബിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെട്ടുത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 150 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സൺഷൈൻ സ്റ്റേറ്റ് ലൊക്കേഷനിലേക്ക് വാനിലയെയും മറ്റ് മൃഗങ്ങളെയും സേവ് ദി ചിംപ്‌സ് സാങ്ച്വറിയില്‍ എത്തിച്ചു.

കാലിഫോർണിയയിലെ പഴയ പരീക്ഷണ ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വാനിലയുടെ പുതിയ ആവാസ വ്യവസ്ഥ വളരെ മികച്ചതാണെന്ന് സേവ് ദി ചിംപ്‌സിലെ പ്രൈമറ്റോളജിസ്റ്റ് ഡോ. ആൻഡ്രൂ ഹലോറൻ പറഞ്ഞു. മറ്റ് ചിമ്പാൻസികൾക്കൊപ്പം ദ്വീപ് ചുറ്റിക്കാണുന്ന തിരക്കിലാണ് അവളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  “വാനില വളരെ നന്നായി ജീവിക്കുന്നു. അവൾ അവളുടെ സുഹൃത്തുക്കളോടൊപ്പം ദ്വീപിലൂടെ ചുറ്റിയടിക്കാത്തപ്പോള്‍, അവളുടെ പുതിയ ലോകത്തെ മുകളില്‍ നിന്നം നോക്കിക്കാണുന്നതിനായി മൂന്ന് നിലകളുള്ള ക്ലൈംബിംഗ് പ്ലാറ്റ്‌ഫോമിൽ അവളെ കണ്ടെത്താം,” ഹലോറൻ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ വളർത്തുമൃഗങ്ങളുടെ വ്യാപാരം, റോഡരികിലെ മൃഗശാലകൾ, ലബോറട്ടറികൾ, വിനോദ മേഖലകൾ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട പ്രൈമേറ്റുകൾക്ക് അഭയം നൽകുന്ന സംഘടനയാണ് സേവ് ദി ചിംപ്‌സ്. നിലവിൽ 226 ചിമ്പാൻസികളെ ഇവര്‍ സംരക്ഷിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിഖിലിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കായി അന്വേഷണം ഊർജിതം

Next Post

‘മൗലികാവകാശങ്ങൾക്ക് വിരുദ്ധം, രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് വെല്ലുവിളി’; ഏക സിവില്‍ കോഡിനെതിരെ പാളയം ഇമാം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘മൗലികാവകാശങ്ങൾക്ക് വിരുദ്ധം, രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് വെല്ലുവിളി’; ഏക സിവില്‍ കോഡിനെതിരെ പാളയം ഇമാം

'മൗലികാവകാശങ്ങൾക്ക് വിരുദ്ധം, രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് വെല്ലുവിളി'; ഏക സിവില്‍ കോഡിനെതിരെ പാളയം ഇമാം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പത്തനംതിട്ടയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം: മരിച്ചത് വയോധികൻ

നക്ഷത്ര കൊലക്കേസ്; പ്രതിക്ക് തിരിച്ചടി, ശ്രീ മഹേഷിന്‍റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ, ഹർജി കോടതിയിൽ

നക്ഷത്ര കൊലക്കേസ്; പ്രതിക്ക് തിരിച്ചടി, ശ്രീ മഹേഷിന്‍റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ, ഹർജി കോടതിയിൽ

മഅദനിയുടെ ബിപി ഉയർന്ന നിലയിൽ; ശാരീരിക അസ്വസ്ഥതകൾ തുടരുന്നു

മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; ചികിത്സ തുടരുന്നു, അൻവാർശ്ശേരിയിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

കാർ നിർത്തിയില്ല, 17കാരനെ വെടിവച്ച് കൊന്ന് പൊലീസ്; പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്

കാർ നിർത്തിയില്ല, 17കാരനെ വെടിവച്ച് കൊന്ന് പൊലീസ്; പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In