കൊച്ചി∙ കെ.വിദ്യ അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്ന് പൊലീസ്. കോളജില്‍ സൂക്ഷിക്കാന്‍ കഴിവുള്ളത് ആറു ദിവസത്തെ ദൃശ്യം മാത്രമെന്ന് പൊലീസ് വ്യക്തമാക്കി. ബയോഡേറ്റ ഒഴികെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ലഭിച്ചു. അറസ്റ്റിനു ശേഷമേ വ്യാജ രേഖയില്‍ വ്യക്തത വരൂ എന്ന് അഗളി പൊലീസ് വ്യക്തമാക്കി. എന്നാല്‍ 12 ദിവസത്തെ ദൃശ്യങ്ങള്‍ സൂക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.ഇതിനിടെ വിദ്യക്കെതിരായ വ്യാജരേഖക്കേസില്‍ മഹാരാജാസ് കോളജില്‍ തെളിവെടുപ്പു നടത്തി. അട്ടപ്പാടി അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളജില്‍ എത്തിയാണ് പരിശോധന നടത്തിയത്. വിദ്യ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യയ്ക്കായി അന്വേഷണം തുടരുന്നതായും ഡിവൈഎസ്പി എന്‍.മുരളീധരന്‍ പറഞ്ഞു. അന്വേഷണസംഘം ചോദിച്ച രേഖകളെല്ലാം നല്‍കിയെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മിള വ്യക്തമാക്കി.