പാലക്കാട് : വാളയാറിലെ മോട്ടര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്‌പോസ്റ്റില്‍ രാത്രി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ 67,000 രൂപ പിടികൂടി. വിജിലന്‍സ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കി എഎംവിഐ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി. മറ്റൊരു ഉദ്യോഗസ്ഥന്‍ അടുത്തുള്ള ആശുപത്രിയില്‍ അഭയംതേടി. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ ഡ്രൈവര്‍മാര്‍ പച്ചക്കറികളും പഴങ്ങളും നല്‍കുന്നതായാണ് വിവരം. മത്തന്‍, ഓറഞ്ച് തുടങ്ങിയ സാധനങ്ങള്‍ പതിവായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നുവെന്നു സൂചനയുണ്ട്. മത്തന്‍ ഓഫിസിലെത്തിച്ചു നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.