തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം നൽകണമെന്ന് വിജിലൻസ് ഡയറക്ടർ ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്.
അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കുറ്റപത്രം നൽകാം. സുപ്രീംകോടതി വിധി ചൂണ്ടികാട്ടിയാണ് പുതിയ സർക്കുലർ. വിജിലൻസ് അഴിമതിക്കാരായി കണ്ടെത്തി പല ഉദ്യോഗസ്ഥർക്കും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല. പുതിയ സർക്കുലറോടെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകാം.