കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ബുധനാഴ്ച ദുബായിയിൽനിന്ന് കൊച്ചിയിലെത്തുമെന്ന് അഭിഭാഷകർ.കേസ് വന്നതിന്റെ പിറ്റേന്ന് ദുബായിലേക്ക് കടന്ന വിജയ്ബാബു ഇന്ന് എത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ആ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു.അതേ സമയം വിജയ്ബാബു സമർപ്പിച്ച മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കും.
പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രിൽ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്. 24ന് വിജയ് ബാബു വിദേശത്തേക്ക് പോയി. തുടർന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭീക്ഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.