ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി തലവനാണ് സി വിജയകുമാർ. രാജ്യത്തെ മുൻനിര ഐടി കമ്പനിയായ എച്ച് സി എൽ ടെക്നോളജീസ് സിഇഒ ആണ് അദ്ദേഹം. കഴിഞ്ഞവർഷം വിജയകുമാറിന് എച്ച്സിഎൽ കമ്പനി നൽകിയത് 123.13 കോടി രൂപയാണ്. സെബിക്ക് സമർപ്പിച്ച റെഗുലേറ്ററി ഫയലിങ്ങിലാണ് എച്ച് സി എൽ ടെക്നോളജി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ രാജ്യത്തെ സോഫ്റ്റ്‌വെയർ കമ്പനികളിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സിഇഒ എന്ന നേട്ടം കൂടി ശിവ ജയകുമാറിന് സ്വന്തമായി. എന്നാൽ ഈ പണം മുഴുവനും കിട്ടിയത് എച്ച്സിഎൽ അമേരിക്ക ഇൻകോർപ്പറേറ്റഡ് എന്ന എച്ച്സിഎൽ ടെക്നോളജിസിന്റെ സഹ സ്ഥാപനത്തിൽ നിന്നാണെന്നും കമ്പനി വ്യക്തമാക്കുന്നു.20 ലക്ഷം ഡോളറാണ് വിജയകുമാറിനെ വാർഷിക പ്രതിഫലം. വേരിയബിൾ പേ ഇനത്തിൽ 20 ലക്ഷം ഡോളർ വേറെയും കിട്ടുന്നുണ്ട്. ഇതിനുപുറമെ ലോങ്ങ് ടെം ഇൻസെന്റീവ് ആയി 12.5 ദശലക്ഷം ഡോളറും പ്രീ റിക്വിസിറ്റ് ഈണത്തിൽ 0.02 ദശലക്ഷം ഡോളറും അദ്ദേഹത്തിന് കിട്ടി.
അതേസമയം 2021 22 സാമ്പത്തികവർഷത്തെ ഇൻഫോസിസ് സിഇഒ സലിൽ പരീഖിന്റെ വാർഷിക പ്രതിഫലത്തിൽ 43 ശതമാനം വളർച്ചയുണ്ടായി. 10.2 ദശലക്ഷം ഡോളർ ആണ് അദ്ദേഹത്തിന് കിട്ടിയത്. മറ്റൊരു പ്രധാന ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് സിഇഒ രാജേഷ് ഗോപിനാഥന് ലഭിച്ച പ്രതിഫലം 3.3 ദശലക്ഷം ഡോളറാണ്. അദ്ദേഹത്തിന്റെ വാർഷിക ശമ്പളം 25.76 കോടി രൂപയാണ്. ടെക് മഹീന്ദ്ര സിഇഒ സി പി ഗുർനാനിയുടെ വാർഷിക ശമ്പളം 22 കോടി രൂപയാണ്.