കണ്ണൂർ: സിൽവർലൈൻ പദ്ധതിയ്ക്ക് എതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത സമരമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. പദ്ധതി സംബന്ധിച്ച് എൽഡിഎഫ് ഒറ്റക്കെട്ടാണ്. എൽഡിഎഫിന്റെ പൊതുനിർദേശമാണ് സർക്കാർ നടപ്പിലാക്കുന്നത്. കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന സമരം നാട്ടുകാരുടെ സമരമെന്ന് പറയാൻ കഴിയില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.