പയ്യന്നൂര്‍: പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ പ്രതികരണവുമായി എ വിജയരാഘവന്. ജനങ്ങള്‍ക്ക് നിരക്കാത്ത ഒരു പ്രവൃത്തിക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വിജയരാഘവന് പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം ജനം ചെറുത്ത് തോല്‍പ്പിക്കും. മാധ്യമങ്ങള്‍ നിരന്തരം തെറ്റായ വാര്‍ത്തകള്‍ നല്കുന്നു. പാര്‍ട്ടി നേതാക്കളെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വരുന്നെന്ന് വിജയരാഘവന് കുറ്റപ്പെടുത്തി.