തിരുവനന്തപുരം : ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർക്കൻ ധീരജിന്റെ കൊലപാതകം അപലപനീയമാണെന്നും കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ലെന്നും രമേശ് ചെന്നിത്തല. എന്നും അക്രമങ്ങൾക്ക് ഇരയാണ് കെ.എസ്.യു. അക്രമങ്ങൾ തടയുന്നതിൽ പോലീസിന്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായതായും ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുകയാണ്. കോൺഗ്രസ് പാർട്ടിയുടെ കൊടികൾ നിങ്ങൾക്ക് പിഴുതെറിയാം. എന്നാൽ, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തിൽ നിന്ന് പിഴുതെറിയാൻ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.