• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സുചിത്ര-കാർത്തിക് വിവാഹമോചനത്തിന് കാരണക്കാരൻ ധനുഷ് ; പ്രണയമായിരുന്നുവെന്ന് ബയിൽവാൻ രംഗനാഥൻ!

by Web Desk 04 - News Kerala 24
July 27, 2023 : 5:17 pm
0
A A
0
സുചിത്ര-കാർത്തിക് വിവാഹമോചനത്തിന് കാരണക്കാരൻ ധനുഷ് ; പ്രണയമായിരുന്നുവെന്ന് ബയിൽവാൻ രംഗനാഥൻ!

തമിഴ് സിനിമാരംഗത്തെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ഇന്ന് ധനുഷ്. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ധനുഷ് കരിയറിൽ നേടിയെടുത്ത ഖ്യാതികൾ ചെറുതൊന്നുമല്ല. ഹോളിവുഡിലടക്കം സാന്നിധ്യമറിയിച്ച ധനുഷിന് ഇപ്പോൾ കൈനിറയെ അവസരങ്ങളുണ്ട്. മാസ് ആക്ഷൻ സിനിമകളിലേക്ക് പുറമെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന, രാഷ്ട്രീയം പറയുന്ന സിനിമകളടക്കം ചെയ്ത് തിളങ്ങി നിൽക്കുകയാണ് ധനുഷ്.കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ധനുഷിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ വർഷമാണ് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹമോചിതരായത്. 18 വർഷം നീണ്ട വിവാ​ഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. സുഹൃത്തുക്കളായി തുടരുമെന്ന് വ്യക്തമാക്കിയ ധനുഷും ഐശ്വര്യയും മക്കളുടെ കാര്യങ്ങൾക്ക് ഒരുമിച്ച് എത്താറുണ്ട്. വിവാഹമോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. അതേസമയം വിവാഹബന്ധത്തിലായിരിക്കെ തന്നെ ധനുഷിന്റെ പേരിൽ പ്രണയ ഗോസിപ്പുകളും വിവാദങ്ങളുമൊക്കെ വന്നിട്ടുണ്ട്.

ഇപ്പോഴും വിവാദങ്ങൾക്കും ഗോസിപ്പുകൾക്കുമൊന്നും യാതൊരു കുറവുമില്ല. അടുത്തിടെ തമിഴ് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ ധനുഷിനെതിരെ ചില പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. നടനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ ആരാധകർ രംഗത്തെത്തുകയും സംഭവം തമിഴകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടനെ കുറിച്ച് ബയിൽവാൻ രംഗനാഥൻ നടത്തിയ ചില പുതിയ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. പ്രശസ്ത തമിഴ് ഗായിക സുചിത്രയുമായി ധനുഷ് പ്രണയത്തിലായിരുന്നു എന്ന് ബയിൽവാൻ ആരോപിക്കുന്നു.

ധനുഷും സുചിത്രയും ഇടയ്ക്കിടെ കാണുകയും അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം ധനുഷ് ഗായികയിൽ നിന്നും അകന്നു. ഇത് അവർക്ക് താങ്ങാൻ കഴിഞ്ഞില്ലെന്നും ബയിൽവാൻ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ബയിൽവാൻ രംഗനാഥൻ ഇക്കാര്യം പറഞ്ഞത്. സുചിത്രയ്ക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായത് ഈ ബന്ധം തകർന്നതോടെയാണ്. ഇതിനു ശേഷം സുചിത്ര മദ്യത്തിന് അടിമപ്പെട്ടു. തുടർന്നാണ് ഭർത്താവ് കാർത്തിക് ഗായികയെ ഡിവോഴ്സ് ചെയ്തതെന്നും ബയിൽവാൻ പറയുന്നു.

നടനും ആർജെയും ഒക്കെയായ കാർത്തികും ധനുഷും അടുത്ത സുഹൃത്തുക്കൾ ആയിരുന്നെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപും സുചിത്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബയിൽവാൻ രംഗത്തെത്തിയിട്ടുണ്ട്. അന്ന് അതിനെ നിയമപരമായാണ് സുചിത്ര നേരിട്ടത്. തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഗായിക പോലീസിനെ സമീപിച്ചു. ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു, മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ എന്നിവരാണ് ഇതിനു പിന്നിലെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും സുചിത്ര പരാതിയിൽ പറഞ്ഞിരുന്നു. 2017 ലാണ് സുചി ലീക്ക്‌സ് വിവാദം ഉണ്ടാവുന്നത്. സുചി ലീക്‌സിലൂടെ പുറത്തുവന്ന ആദ്യത്തെ ആരോപണം ധനുഷിന് എതിരേയായിരുന്നു. ഇതിന് പിന്നാലെ തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവരുകയുണ്ടായി. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ഇതൊക്കെ പുറത്തുവന്നത്.

ഇതിന് പിന്നാലെ തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വെളിപ്പെടുത്തി സുചിത്ര രംഗത്തെത്തി. വിവാദങ്ങൾക്ക് പിന്നാലെ സുചിത്രയ്ക്ക് മാനസികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ലണ്ടനില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനിടയിലാണ് ഭർത്താവ് കാര്‍ത്തിക് കുമാറുമായുള്ള വിവാഹബന്ധം തകരുന്നത്. അതേസമയം ബയിൽവാൻ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തൽ തമിഴകത്ത് വീണ്ടും ചർച്ചയായിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഭാ ടിവി ദൃശ്യങ്ങൾക്ക് നിയമസഭയുടെ ‘കട്ട്’; ഉപയോഗത്തിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തി

Next Post

സ്നാപ് ചാറ്റ് വഴി പ്രണയം: ചൈനീസ് യുവതി കാമുകനെ തേടി പാകിസ്താനിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്നാപ് ചാറ്റ് വഴി പ്രണയം: ചൈനീസ് യുവതി കാമുകനെ തേടി പാകിസ്താനിൽ

സ്നാപ് ചാറ്റ് വഴി പ്രണയം: ചൈനീസ് യുവതി കാമുകനെ തേടി പാകിസ്താനിൽ

ഗ്യാൻവാപി പള്ളിയിലെ സർവേ തടയണമെന്ന ഹരജിയിൽ വിധി ആഗസ്റ്റ് മൂന്നിന്; സർവേക്കുള്ള സ്റ്റേ തുടരും

ഗ്യാൻവാപി പള്ളിയിലെ സർവേ തടയണമെന്ന ഹരജിയിൽ വിധി ആഗസ്റ്റ് മൂന്നിന്; സർവേക്കുള്ള സ്റ്റേ തുടരും

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടപ്പെടില്ല -മന്ത്രി

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടപ്പെടില്ല -മന്ത്രി

പറളി പഞ്ചായത്ത് പ്രസിഡന്റായി സിപിഐയുടെ രേണുക ദേവിയെ തിരഞ്ഞെടുത്തു

പറളി പഞ്ചായത്ത് പ്രസിഡന്റായി സിപിഐയുടെ രേണുക ദേവിയെ തിരഞ്ഞെടുത്തു

പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് രണ്ടുപേർക്ക് പരിക്ക്

പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് രണ്ടുപേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In