• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ശുഐബ് ബഷീർ നാട്ടിലേക്ക് മടങ്ങി

by Web Desk 04 - News Kerala 24
January 24, 2024 : 4:15 pm
0
A A
0
ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ശുഐബ് ബഷീർ നാട്ടിലേക്ക് മടങ്ങി

ദുബൈ: വിസ നടപടികൾ വൈകിയതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽനിന്ന് ഇംഗ്ലീഷ് സ്പിന്നർ ശുഹൈബ് ബഷീർ പുറത്ത്. യു.എ.ഇയിൽ ഇംഗ്ലീഷ് ടീമിനൊപ്പം പരിശീലനത്തിലായിരുന്ന ബഷീർ വിസ ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങി. താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തിരിച്ചടിയായതെന്നാണ് അറിയുന്നത്. നേരത്തെ ഇംഗ്ലണ്ട് താരം മൊയീൻ അലിയും ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്മൂദും സമാന പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് ശുഐബ് ബഷീറിന് അപ്രതീക്ഷിത തിരിച്ചടി. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ യുവതാരത്തിന്റെ സാന്നിധ്യം കരുത്തുപകരുമെന്ന പ്രതീക്ഷയിലായിരുന്നു സന്ദർശകർ. കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 20കാരൻ ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിലെത്തുന്നത്.

വിസ പ്രശ്‌നത്തിൽ താരത്തിന് ഇന്ത്യയിലെത്താനാവാത്തതിൽ രൂക്ഷ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് രംഗത്തെത്തി. ഒരു താരത്തിന് സ്​പോർട്സുമായി ബന്ധപ്പെട്ടതല്ലാത്ത കാരണത്താൽ കളിക്കാനാവാത്തത് നിരാശയുണ്ടാക്കുന്നതാണ്. ഇത്തരം പ്രശന്ങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നത്. ഇതിന് മുമ്പും നിരവധി കളിക്കാർ ഇത്തരത്തിൽ വിസ കുരുക്കിൽ പെട്ടിരുന്നു. ഡിസംബർ അവസാനവാരം ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും വിസ നടപടികൾ പൂർത്തിയാകാത്തത് ദൗർഭാഗ്യകരമാണെന്നും സ്റ്റോക്സ് പറഞ്ഞു.

ശുഐബ് ബഷീറിന്റെ മടക്കം നിർഭാഗ്യകരമാണെന്നും ഞാൻ വിസ ഓഫിസിൽ അല്ലാത്തതിനാൽ കൂടുതൽ വിശദാംശങ്ങൾ നൽകാനാവില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രതികരിച്ചു. അവനത് ഉടൻ ലഭിക്കുകയും നമ്മുടെ രാജ്യം ആസ്വദിക്കാനാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൈലറ്റ് വിമാനം പറത്താൻ തയാറായില്ല; പരാതിക്കൊടുവിൽ എയർ ഇന്ത്യക്ക് 1.1കോടി രൂപ പിഴ

Next Post

ഊരാളുങ്കല്‍ നൂറാംവാര്‍ഷികം 13 മുതല്‍; സഹകരണ സര്‍വ്വകലാശാല തുടങ്ങാന്‍ തയ്യാര്‍: യുഎല്‍സിസി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഊരാളുങ്കല്‍ നൂറാംവാര്‍ഷികം 13 മുതല്‍;  സഹകരണ സര്‍വ്വകലാശാല തുടങ്ങാന്‍ തയ്യാര്‍: യുഎല്‍സിസി

ഊരാളുങ്കല്‍ നൂറാംവാര്‍ഷികം 13 മുതല്‍; സഹകരണ സര്‍വ്വകലാശാല തുടങ്ങാന്‍ തയ്യാര്‍: യുഎല്‍സിസി

സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിങ് 29ന്

സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിങ് 29ന്

കായിക മേഖലയിലെ നിക്ഷേപം 2027ല്‍ 100 ബില്യണാകുമെന്ന് കല്യാണ്‍ ചൗബേ

കായിക മേഖലയിലെ നിക്ഷേപം 2027ല്‍ 100 ബില്യണാകുമെന്ന് കല്യാണ്‍ ചൗബേ

യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ റഷ്യന്‍ സൈനികവിമാനം തകര്‍ന്നുവീണു; 74 മരണം

യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ റഷ്യന്‍ സൈനികവിമാനം തകര്‍ന്നുവീണു; 74 മരണം

യു.എ.ഇയിൽ പുതിയ ഉയരത്തിൽ ‘സോഹോ’; വരുമാനത്തിൽ 43% വർധന

യു.എ.ഇയിൽ പുതിയ ഉയരത്തിൽ 'സോഹോ'; വരുമാനത്തിൽ 43% വർധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In