കൊച്ചി: ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ അടുത്തിടെയാണ് വിവാഹിതയായി. ദിലീപ് ആണ് വരന്‍. ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിവാഹചിത്രവും അവര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അതിന് ശേഷം പലയിടത്ത് നിന്നും ഉയര്‍ന്ന ചോദ്യം “ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ അംഗീകരിക്കുമോ,,? എന്നതായിരുന്നു. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കുകയാണ് ശാലിനി ഇപ്പോള്‍. ശാലിനിയുടെ ഇന്‍സ്റ്റഗ്രാം റീല്‍സിനൊപ്പമുള്ള വാക്കുകള്‍ ഇങ്ങനെയാണ്.
ബിഗ്ഗ്‌ബോസ്സിന് ശേഷമനുഭവിക്കുന്ന സൗഭാഗ്യങ്ങളിൽ ഒന്ന് ഈ ജീവിതം ഇങ്ങനെയൊക്കെയോ ജീവിച്ചു തീരുമായിരുന്ന ജീവിതത്തിൽ എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് ഞാനെന്താണെന്നും കടന്നുപോവുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും തുറന്നു പറയുവാൻ ബിഗ്ഗ്‌ബോസ്സ് ഷോയിലൂടെ ഏഷ്യാനെറ്റ് അവസരമൊരുക്കി തന്നു. ഇന്ന് എന്നേക്കാൾ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ്.
കൂട്ടിയും കുറച്ചും മാറ്റുരച്ചും ബന്ധത്തിന് വിലയിടാതെ അനിയന്റെ ഇഷ്ടത്തിനൊപ്പം നിന്ന ഏട്ടനും ഏട്ടത്തിയമ്മയും നാലുചുറ്റും കേൾക്കാൻ ഇടയുള്ളതൊന്നിനും ചെവികൊടുക്കാതെ മകളായി മകന്റെ ഭാര്യയെ സ്വീകരിക്കാൻ മുന്നോട്ട് വന്ന അമ്മയും കൂടപ്പിറപ്പുകളുമാണ് ഈ ഫ്രെയ്മുകളിലുള്ളത്.
വിവാഹവിശേഷങ്ങൾ ചോദിക്കുന്നതിൽ കൂടുതൽ കേട്ടത്,, “ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ അംഗീകരിക്കുമോ,,? “എന്നതായിരുന്നു.
സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളിൽ ഒന്ന് മാത്രം. അങ്ങിനെയാണ് ഞാനതിനെ കണ്ടത്.
ശരിയാണ് ഒരു കുഞ്ഞുള്ള വിവാഹമോചിതയായ പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ. വിവാഹിതനല്ലാത്ത ഒരാൾ മുന്നോട്ട് വരുമോ. ഇനി വന്നാൽ തന്നെയും കുടുംബം അംഗീകരിക്കുമോ, എന്ന് തുടങ്ങിയ സംശയങ്ങൾ സാധാരണ സമൂഹത്തിൽ പലർക്കും ഉണ്ടാവുന്നതാണ്.
സംരക്ഷിക്കാമെന്ന് വാക്കുകൊടുക്കുവാനും അപലയോട് സഹതാപം പങ്കുവെക്കുവാനും നിരവധി പേർ മുന്നോട്ട് വന്നേക്കാം.
കയത്തിൽ താണു പോവുമ്പോൾ കൈ തന്ന് ചേർത്ത് നിർത്തുവാൻ കഴിയുന്നവനാണ് പുരുഷൻ എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു.അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മുന്നിൽ ‘എന്റെ ഭാര്യ’ എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിയുന്നു.
ഒരു വർഷം മുൻപ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ഫ്ലെവേര്‍സ് ഒരു കോടി ” ഷോയിൽ പങ്കെടുത്തപ്പോൾ ശ്രീകണ്ഠൻ സർ ചോദിച്ചു ” ശാലിനി ഇനി മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കുമോ” പ്രതീക്ഷകളൊന്നും ഉറപ്പുതരാതെ മുന്നോട്ടൊഴുകിയ ജീവിതത്തിൽ നിന്ന് ഇന്ന് ഈ കുടുംബം എന്നെ ചേർത്ത് നിർത്തുന്നു.
ദൈവത്തിന് നന്ദി
എന്റെ ജീവിതവും ഒരു പൊളിച്ചെഴുത്താവട്ടെ. എവിടെയോ വായിച്ച ഒരു വാചകമുണ്ട്. ഒരിക്കൽ ഉപേക്ഷിക്കപ്പെട്ടതിനെ മറ്റൊരാൾക്ക് മനോഹരമായി സംരക്ഷിക്കുവാൻ കഴിയും രിയാണ്, ആ സുരക്ഷിതത്വം ഞാൻ അനുഭവിക്കുന്നു.