തിരുവനന്തപുരം∙ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറിനെ വീണ്ടും തഴഞ്ഞ് സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്കും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. ഇ.ചന്ദ്രശേഖരന്, പി.പി.സുനീര്‍ എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. എക്സിക്യൂട്ടിവില്‍ ജി.ആര്. അനിലും ആര്.രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. കമല സദാനന്ദൻ, കെ.കെ. അഷ്റഫ്, സി.കെ. ശശിധരൻ, ടി.വി. ബാലൻ എന്നിവരാണ് മറ്റുള്ളവർ.