• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് വി. ശിവൻകുട്ടി

by Web Desk 04 - News Kerala 24
September 9, 2023 : 3:09 pm
0
A A
0
പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് വി. ശിവൻകുട്ടി

കൊച്ചി: പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എറണാകുളം ഗവൺമെൻറ് ഗേൾസ് എൽ.പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.പൊതു വിദ്യാഭ്യാസ മേഖലയിലെ ഈ വളർച്ച രാജ്യാന്തരതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. സാങ്കേതികതയെ വിദ്യാഭ്യാസവുമായി കൂട്ടിച്ചേർക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നേറി. യുനെസ്കോയുടെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് 2023 ഈ മേഖലയിലെ കേരളത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളുടെ പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഇന്റർനെറ്റ് കണക്ടിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കോവിഡ് സമയത്തും വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകി. നിരവധി നൂതന ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ സംസ്ഥാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾ പാഠപുസ്തകങ്ങൾ, വീഡിയോകൾ, മൂല്യനിർണ്ണയങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ വിദ്യാഭ്യാസ ഉറവിടങ്ങളിലേക്കാണ് പ്രവേശനം നൽകുന്നത്.

ക്ലാസ് മുറിയിൽ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അധ്യാപകരെയും നമ്മൾ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപനത്തിന്റെയും പഠനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കേരളം ഈ രംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കുമെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹാജർ, പ്രകടനം, മൂല്യനിർണ്ണയ ഡാറ്റ എന്നിവ ട്രാക്ക് ചെയ്യുന്നതിന് നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്താൻ ഇത് സഹായിച്ചു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഈ വളർച്ചക്ക് കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാന സർക്കാർ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും വഴി ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് നമ്മുടെ പൊതു വിദ്യാലയങ്ങളിൽ നടന്നത്. ഇതിന്റെ ഭാഗമായി 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി. എല്ലാ മണ്ഡലങ്ങളിലും വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടങ്ങൾ സ്ഥാപിച്ചു. ആ വികസനത്തിന്റെ മാതൃകയാണ് എറണാകുളം ഗവ.ഗേൾസ് എൽപി സ്കൂളും. പുതിയ സ്കൂൾ കെട്ടിടം സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ പ്ലാൻ ഫണ്ടും സമഗ്ര ശിക്ഷ കേരളയുടെ 28.5 ലക്ഷ്യം രൂപയുടെ സിവിൽ വർക്ക് ഫണ്ടും ഉപയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആറ് ക്ലാസ് മുറികൾ, രണ്ട് ശുചിമുറികൾ, ഒരു ഊണ് മുറി എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയത്തിൽ പൂർത്തിയാക്കിയ ഒന്നാം തരം ക്ലാസ് മുറിയുടെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ എം.അനിൽകുമാർ നിർവഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയർഹോസ്റ്റസിന്‍റെ കൊലപാതകം: പ്രതിയുടെ മരണത്തിൽ ദുരൂഹത

Next Post

ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് കെ.സി വേണുഗോപാല്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് കെ.സി വേണുഗോപാല്‍

ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് കെ.സി വേണുഗോപാല്‍

ജി20 ഉച്ചകോടിയെ തുടർന്ന് പട്‌നയിൽ നിന്ന് ഡൽഹിയിലേക്കുള്ള 10 വിമാനങ്ങൾ റദ്ദാക്കി

ജി20 ഉച്ചകോടിയെ തുടർന്ന് പട്‌നയിൽ നിന്ന് ഡൽഹിയിലേക്കുള്ള 10 വിമാനങ്ങൾ റദ്ദാക്കി

ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത 14കാരനെ മർദിച്ചു; രക്ഷിക്കാനെത്തിയ പിതാവിനെ അടിച്ചുകൊന്നു

ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത 14കാരനെ മർദിച്ചു; രക്ഷിക്കാനെത്തിയ പിതാവിനെ അടിച്ചുകൊന്നു

‘ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നു മറച്ചുവയ്ക്കേണ്ടതില്ല’; വിമർശിച്ച് രാഹുൽ

‘ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നു മറച്ചുവയ്ക്കേണ്ടതില്ല’; വിമർശിച്ച് രാഹുൽ

വെള്ളമാണെന്ന് കരുതി ബാറ്ററി വെള്ളമൊഴിച്ച് മദ്യപിച്ചയാൾ മരിച്ചു

വെള്ളമാണെന്ന് കരുതി ബാറ്ററി വെള്ളമൊഴിച്ച് മദ്യപിച്ചയാൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In