നിലമ്പൂർ : കോണ്ഗ്രസ് നേതാവ് വി വി പ്രകാശിന്റെ കുടുംബത്തിന്റെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. അൻവർ പ്രകാശിന്റെ വീട് സന്ദർശിച്ചത് ചർച്ചയായതിന് പിന്നാലെയാണ് പ്രതികരണം. വി വി പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്. വി വി പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബം എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കുമെന്ന് വി ടി ബൽറാം കുറിച്ചു. 2021ൽ അൻവറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് വി വി പ്രകാശാണ്. വി വി പ്രകാശിന്റെ കുടുംബം 2016ലും 2021ലും ഇപ്പോഴും കോൺഗ്രസാണെന്നും അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും പി വി അൻവർ പ്രതികരിച്ചു.