കൊച്ചി : വാളയാര്‍ കേസിലെ രണ്ടു പ്രതികളുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വി.മധു എന്ന വലിയ മധു, ഷിബു എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കിയാണ് നടപടി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കണ്ടെത്തലുമായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2014 ജനുവരി 13നും മാര്‍ച്ച് നാലിനുമാണ് വാളയാറില്‍ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസില്‍ പ്രതികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് രംഗത്തു വന്നിരുന്നു.