• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വെജ് ഹോട്ടലിൽ കയറി ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ‘അടിയുണ്ടാക്കി’ പോലീസുകാർ

by Web Desk 06 - News Kerala 24
February 19, 2023 : 4:03 pm
0
A A
0
വെജ് ഹോട്ടലിൽ കയറി ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ‘അടിയുണ്ടാക്കി’ പോലീസുകാർ

ചെന്നൈ: ആവശ്യപ്പെട്ട വിഭവം ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലില്‍ പ്രശ്നങ്ങളുണ്ടാക്കി പോലീസുകാര്‍. ചെന്നൈ താംബരത്തെ ഒരു റെസ്റ്ററെന്‍റിലാണ് സംഭവം. വെജിറ്റേറിയൻ ഹോട്ടലില്‍ കയറി ചിക്കന്‍, എഗ്ഗ് ഫ്രൈഡ് റൈസ്  ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനാണ് പോലീസുകാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. കോണ്‍സ്റ്റബിള്‍മാരായ രണ്ട് പോലീസുകാര്‍ ഒരുമിച്ചാണ് ഹോട്ടലില്‍ എത്തിയത്. അവര്‍ ആദ്യം ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചപ്പോള്‍ ചിക്കൻ വിഭവങ്ങള്‍ ഇല്ലെന്ന് ഹോട്ടല്‍ ജീവനക്കാരൻ മറുപടി നല്‍കി.

ഇതോടെ പോലീസുകാര്‍ എഗ്ഗ് ഫ്രൈഡ് റൈസ് ചോദിച്ചു. അതും ഇല്ലെന്ന് പറഞ്ഞതോടെ പോലീസുകാര്‍ വഴക്കുണ്ടാക്കുകയായിരുന്നു. വെജിറ്റബിള്‍ മെനുവില്‍ ഉള്‍പ്പെടുന്നതാണ് മുട്ടയെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രശ്നം ഉണ്ടാക്കിയത്. തങ്ങള്‍ ആവശ്യപ്പെട്ട വിഭവം കിട്ടുന്നത് വരെ ഹോട്ടലില്‍ നിന്ന് പോകില്ലെന്ന് പൊലീസുകാര്‍ പറഞ്ഞു. പോലീസുകാര്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചാണ് ഹോട്ടലില്‍ എത്തിയതെന്നും ആരോപണമുണ്ട്.

വാക്കുത്തര്‍ക്കം രൂക്ഷമായതോടെ ഹോട്ടല്‍ ജീവനക്കാരെ പോലീസുകാര്‍ മര്‍ദ്ദിക്കുകയും ഹോട്ടല്‍ തകര്‍ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ പോലീസില്‍ വിവരം അറിയിച്ചത്. സേലയൂര്‍ സ്റ്റേഷനില്‍ നിന്ന് എത്തിയവര്‍ പോലീസുകാരെയും ഹോട്ടല്‍ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഹോട്ടല്‍ മാനേജ്മെന്‍റ് ഔദ്യോഗികമായി പരാതി നല്‍കാത്തതിനാല്‍ പോലീസുകാരെ മുന്നറിയിപ്പ് നല്‍കിയ ശേഷം വിട്ടയച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഹോട്ടലിലെ സംഭവങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ താംബരം പോലീസ് കമ്മീഷണറേറ്റ് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മാസം ഭക്ഷണം സൗജന്യമായി നൽകാത്തതിന് റെസ്റ്റോറന്റ് ഉടമയുടെ ദേഹത്ത് ചൂടുള്ള എണ്ണ ഒഴിച്ചതിന് അഞ്ച് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മടമ്പാക്കത്തെ അണ്ണാനഗർ മെയിൻ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയെ ആക്രമിച്ചപ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബിജെപി ദേശീയ സെക്രട്ടറിയുടെ അനുയായി കോൺഗ്രസിൽ’; ഇനിയും നേതാക്കൾ വരുമെന്ന് ഡി കെ ശിവകുമാർ

Next Post

യുവതിയുടെ കൈതട്ടി പൊട്ടിയത് 34 ലക്ഷം രൂപ വിലമതിക്കുന്ന ശിൽപം; പിന്നീട് സംഭവിച്ചത്…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുവതിയുടെ കൈതട്ടി പൊട്ടിയത് 34 ലക്ഷം രൂപ വിലമതിക്കുന്ന ശിൽപം; പിന്നീട് സംഭവിച്ചത്…

യുവതിയുടെ കൈതട്ടി പൊട്ടിയത് 34 ലക്ഷം രൂപ വിലമതിക്കുന്ന ശിൽപം; പിന്നീട് സംഭവിച്ചത്...

വിലക്ക് ലംഘിച്ചും റാലി നടത്തിയതിന് കേസ്; സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് ചന്ദ്രബാബു നായിഡു

വിലക്ക് ലംഘിച്ചും റാലി നടത്തിയതിന് കേസ്; സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് ചന്ദ്രബാബു നായിഡു

11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

2000 മണിക്കൂർ ഇരുന്നു, ശരീരമാസകലം ടാറ്റൂ ചെയ്ത് ദമ്പതികൾ

2000 മണിക്കൂർ ഇരുന്നു, ശരീരമാസകലം ടാറ്റൂ ചെയ്ത് ദമ്പതികൾ

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അക്ഷയ ലോട്ടറി നറുക്കെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In