• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നോ?’; വിദേശയാത്രക്ക് പിന്നാലെ രാജ്യത്തെ വിശേഷം തിരക്കിയ മോദിയോട് തൃണമൂൽ കോൺഗ്രസ്

by Web Desk 04 - News Kerala 24
June 26, 2023 : 4:53 pm
0
A A
0
‘പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നോ?’; വിദേശയാത്രക്ക് പിന്നാലെ രാജ്യത്തെ വിശേഷം തിരക്കിയ മോദിയോട് തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയയുടനെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുമായി താൻ എല്ലാ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്നും മണിപ്പൂരിലെ സ്ഥിതിഗതികൾ അദ്ദേഹം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചോദ്യം സംബന്ധിച്ച റിപ്പോർട്ടുകൾ സത്യമാണെങ്കിൽ വിദേശയാത്രക്കിടെ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്നാണ് മനസിലാക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോകലെയുടെ പ്രതികരണം.

“വിദേശയാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ എത്തിയവരോട് രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചതായി ബി.ജെ.പി അധ്യക്ഷൻ പറയുന്നുണ്ട്. അത് സത്യമാണെങ്കിൽ, അതിനർത്ഥം പ്രധാനമന്ത്രിക്ക് തന്‍റെ വിദേശയാത്ര കാലത്ത് രാജ്യത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല എന്ന് സാരം. അതോ പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞത് കള്ളമാണോ”- സാകേത് ഗോകലെ ചോദിച്ചു.

ആറ് ദിവസത്തെ വിദേശയാത്രക്ക് ശേഷം തിങ്കാളാഴ്ച പുലർച്ചെയാണ് മോദി ഡൽഹിയിലെത്തിയത്. യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നടത്തിയ യാത്രയിൽ നിരവധി സുപ്രധാന കരാറുകളിലും മോദി ഒപ്പുവെച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയവരായിരുന്നു മോദിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയത്.

ജെ.പി നദ്ദയോടായിരുന്നു മോദി രാജ്യത്തെ വിശേഷങ്ങൾ ചോദിച്ചത്. ബി.ജെ.പി സർക്കാരിന്‍റെ ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ പാർട്ടി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ആയിരുന്നു നദ്ദയുടെ മറുപടിയെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി പറഞ്ഞതായാണ് റിപ്പോർട്ട്.ജൂൺ 20നായിരുന്നു പ്രധാനമന്ത്രി തന്‍റെ യു.എസ് സന്ദർശനം ആരംഭിച്ചത്. യു.എസ് സന്ദർശനം കഴിഞ്ഞ് ശനിയാഴ്ചയാണ് മോദി ഈജിപ്തിലെത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന് വീണ ജോര്‍ജ്

Next Post

കൊല​ക്കേസിൽ ജീവപര്യന്തം; ഒ​ളി​വി​ൽ പോ​യ സ്ത്രീ 27 ​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊല​ക്കേസിൽ ജീവപര്യന്തം; ഒ​ളി​വി​ൽ പോ​യ സ്ത്രീ 27 ​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

കൊല​ക്കേസിൽ ജീവപര്യന്തം; ഒ​ളി​വി​ൽ പോ​യ സ്ത്രീ 27 ​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

ആ കുഞ്ഞ് ജനിക്കട്ടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് തടഞ്ഞ് കോടതി

ആ കുഞ്ഞ് ജനിക്കട്ടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് തടഞ്ഞ് കോടതി

സംരംഭകരെ അടിച്ചോടിക്കുന്ന സി.പി.എം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

സംരംഭകരെ അടിച്ചോടിക്കുന്ന സി.പി.എം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

കേസ് നൽകി പേടിപ്പിക്കാൻ നോക്കണ്ട; സുധാകരനെ ശക്തമായി നേരിടും : എം വി ഗോവിന്ദൻ

കേസ് നൽകി പേടിപ്പിക്കാൻ നോക്കണ്ട; സുധാകരനെ ശക്തമായി നേരിടും : എം വി ഗോവിന്ദൻ

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In