കോഴിക്കോട് ∙ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു. പെരുമണ്ണ പാറമ്മൽ പൂവ്വത്തുംകണ്ടി ചന്ദ്രൻ (68) ആണ് മരിച്ചത്. രാവിലെ പറമ്പിൽവച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻതന്നെ നാട്ടുകാർ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ജോലിക്കുണ്ടായിരുന്ന പള്ളിത്താഴം മൂസ്സ, മണി എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യ: രമണി (കോഴിക്കോട് കോർപറേഷൻ ഓഫിസ്). മക്കൾ: രതീഷ് (ഫ്ലിപ്കാർട്ട് ), രമ്യ (വനിത സിവിൽ പൊലീസ് ഓഫിസർ, മാവൂർ), രഞ്ജിത് (ജെ.ബി.ഫാർമ റീജിയണൽ മാനേജർ). മരുമക്കൾ: നീമ, രാജേഷ്, അശ്വതി.